12:10am 03 July 2026
NEWS
ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വീട്ടമ്മട്രെയിൻ തട്ടി മരിച്ചു
02/07/2026  09:19 PM IST
nila
ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വീട്ടമ്മട്രെയിൻ തട്ടി മരിച്ചു


ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ വീട്ടമ്മട്രെയിൻ തട്ടി മരിച്ചു. മുളംതുരുത്തി തോപ്പുംപടി സെൻ്റ് ഓർത്തഡോക്സ് ചർച്ച്  അരികുപുറം റോഡിൽ ജന്നത്തിൽ
കെ ആർ രത്ന്നമ്മ  (61) ആണ് മരിച്ചത്. വ്യാഴാഴ്ചയാണ് അപകടം നടന്നത്. ചെങ്ങന്നൂരിലുള്ള സഹോദരൻ്റെ വീട്ടിൽ എത്തിയ ശേഷം ചെട്ടികുളങ്ങരയിലുള്ള   ഒരു ബന്ധുവിനെ കാണാൻ ചെങ്ങന്നൂർ നിന്നും മാവേലിക്കരയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യവേ സ്റ്റേഷൻ തെറ്റിയ രത്‌നമ്മ ചെറിയനാട് സ്റ്റേഷനിൽ ഇറങ്ങി. തുടർന്ന് അടുത്ത ട്രെയിനിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് ട്രാക്കു മുറിച്ചു കടക്കുന്നതിനിടയിൽ  ഇതേ ട്രാക്കിലൂടെ വന്ന ജനശദാബ്ധി എക്സ് പ്രസ് ട്രെയിൻ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.ബഹറിനിനുള്ള മൂത്ത മകന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ നാട്ടിൽ എത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img